ഓഫറുകളും ലോയൽറ്റിയും
അടുത്ത വരവിന് ഒരു കാരണം
ഡിസ്കൗണ്ട്, കൂപ്പൺ, ലോയൽറ്റി, Scratch & Win എന്നിവ ബില്ലിങ്ങുമായി ബന്ധിപ്പിക്കാം. ക്യാംപെയിന്റെ വ്യവസ്ഥകൾ നിശ്ചയിച്ച് ഉപയോഗവും ചെലവും റിപ്പോർട്ടിൽ കാണാം.
വ്യവസ്ഥകളുള്ള ഓഫറുകൾ
- ശതമാനമോ നിശ്ചിത തുകയോ ആയ ഡിസ്കൗണ്ട്, സൗജന്യ അളവ്, അധിക പോയിന്റുകൾ എന്നിവ നൽകാം.
- കൂപ്പണിന്റെ കാലാവധി, കുറഞ്ഞ ബിൽ തുക, ഉപയോഗപരിധി എന്നിവ നിശ്ചയിക്കാം.
സമ്മാനവും അടുത്ത സന്ദർശനവും
- യോഗ്യമായ ബില്ലിൽ scratch reward നൽകാം; ഉപഭോക്താവ് ഫോണിൽ തുറക്കും.
- ലോക്കൽ ഓഫറുകളും ലോയൽറ്റിയും ഓഫ്‌ലൈനിൽ പ്രവർത്തിക്കും. Scratch reveal-ന് ഇന്റർനെറ്റും സജീവ കെയർ പ്ലാനും വേണം.
ആസൂത്രണവും ഫലവും
- മുമ്പത്തെ ബില്ലുകൾ ഉപയോഗിച്ച് ക്യാംപെയിന്റെ സാധ്യത വിലയിരുത്താം; ഭാവി വിൽപ്പനയ്ക്ക് ഉറപ്പല്ല.
- റിഡംപ്ഷൻ റിപ്പോർട്ടുകൾ കാണാം; Catalogue Studio-യിൽ പങ്കിടാവുന്ന പോസ്റ്ററുകൾ തയ്യാറാക്കാം.
വിശദമായ ഇംഗ്ലീഷ് പേജ് വായിക്കാം →
ചോദ്യങ്ങളും ഉത്തരങ്ങളും
WhatsApp സന്ദേശങ്ങൾ തനിയെ അയയ്ക്കുമോ?
ഓട്ടോമാറ്റിക് WhatsApp ക്യാംപെയിൻ അയയ്ക്കൽ വാഗ്ദാനം ചെയ്യുന്നില്ല. രസീത്, സ്റ്റേറ്റ്മെന്റ്, പോസ്റ്റർ എന്നിവ ആരുമായി പങ്കിടണമെന്ന് നിങ്ങളുടെ ടീം തീരുമാനിക്കുന്നു.
ബന്ധപ്പെട്ട ഫീച്ചറുകൾ
ബില്ലിങ്ങും POS-ഉം
ബാർകോഡ് സ്കാൻ ചെയ്യാം, പേരുവച്ച് ഉൽപ്പന്നം കണ്ടെത്താം, പണം സ്വീകരിക്കാം. പ്രധാന ബില്ലിങ് നിങ്ങളുടെ Windows കമ്പ്യൂട്ടറിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ ഇന്റർനെറ്റ് ഇല്ലാതെയും കൗണ്ടറിലെ ജോലി തുടരാം.
കൂടുതൽ അറിയാംസ്റ്റോക്ക് മാനേജ്മെന്റ്
വിൽപ്പന, വാങ്ങൽ, റിട്ടേൺ, തിരുത്തൽ എന്നിവ സ്റ്റോക്ക് രേഖയിൽ എത്തും. കുറഞ്ഞ സ്റ്റോക്ക്, കാലാവധി, ഏറെക്കാലമായി വിൽക്കാത്ത സാധനങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അടുത്ത വാങ്ങൽ തീരുമാനിക്കാം.
കൂടുതൽ അറിയാംGST-യും റിപ്പോർട്ടുകളും
GST ഇൻവോയ്സ്, നികുതി വിശദാംശങ്ങൾ, ഉപഭോക്തൃ വിവരങ്ങൾ, വിൽപ്പന കണക്കുകൾ എന്നിവ ഒരുമിച്ച് സൂക്ഷിക്കാം. അക്കൗണ്ടന്റിന് വേണ്ട സംഗ്രഹങ്ങളും എക്സ്പോർട്ട് ഫയലുകളും തയ്യാറാക്കാം.
കൂടുതൽ അറിയാം
CARTIX
നിങ്ങളുടെ കടയിൽ Cartix എങ്ങനെ സഹായിക്കും?
ബില്ലിങ്, സ്റ്റോക്ക്, ഉപഭോക്തൃ വളർച്ചാ ടൂളുകൾ എന്നിവ സൗജന്യ റിമോട്ട് ഡെമോയിൽ കാണാം.
ഡെമോയും സപ്പോർട്ടും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.