ബില്ലിങ്ങും POS-ഉം
തിരക്കുള്ള സമയത്തും വേഗത്തിൽ ബിൽ ചെയ്യാം
ബാർകോഡ് സ്കാൻ ചെയ്യാം, പേരുവച്ച് ഉൽപ്പന്നം കണ്ടെത്താം, പണം സ്വീകരിക്കാം. പ്രധാന ബില്ലിങ് നിങ്ങളുടെ Windows കമ്പ്യൂട്ടറിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ ഇന്റർനെറ്റ് ഇല്ലാതെയും കൗണ്ടറിലെ ജോലി തുടരാം.
ഒരേ സ്ക്രീനിൽ മുഴുവൻ ബിൽ
- F2-ൽ ബാർകോഡും F3-ൽ ഉൽപ്പന്നപ്പേരും തിരയാം. അളവ്, വില, ഡിസ്കൗണ്ട് എന്നിവ ബിൽ വരിയിൽ തന്നെ മാറ്റാം.
- ബിൽ താൽക്കാലികമായി നിർത്തി പിന്നീട് തുടരാം. പതിവായി വിൽക്കുന്ന സാധനങ്ങളും Touch POS-ഉം ഉപയോഗിക്കാം.
പണമിടപാടും ഉപഭോക്താവും
- Cash, UPI, Card, Credit തുടങ്ങിയ മാർഗങ്ങളിലായി ഒരു ബില്ലിന്റെ പണം വിഭജിച്ച് സ്വീകരിക്കാം.
- കടപരിധി, മുമ്പത്തെ വില, ലോയൽറ്റി പോയിന്റുകൾ എന്നിവ ബിൽ ചെയ്യുമ്പോൾ കാണാം.
പ്രിന്റിങ്ങും ഉപകരണങ്ങളും
- 58mm/80mm രസീതുകൾ, A4/A5 ഇൻവോയ്സുകൾ, അനുയോജ്യമായ സംവിധാനത്തിൽ തൂക്കമുള്ള ബാർകോഡുകൾ.
- നിങ്ങളുടെ സ്കാനർ, പ്രിന്റർ, കൗണ്ടർ ക്രമീകരണം എന്നിവ ഡെമോയിൽ പരിശോധിക്കാം.
വിശദമായ ഇംഗ്ലീഷ് പേജ് വായിക്കാം →
ചോദ്യങ്ങളും ഉത്തരങ്ങളും
സ്കാനർ ഇല്ലാതെ ബിൽ ചെയ്യാമോ?
അതെ. ഉൽപ്പന്നപ്പേര് തിരയുകയോ പ്രിയപ്പെട്ട ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുകയോ ചെയ്യാം. വേഗം കൂട്ടാൻ സ്കാനർ സഹായിക്കും; നിർബന്ധമല്ല.
ബന്ധപ്പെട്ട ഫീച്ചറുകൾ
സ്റ്റോക്ക് മാനേജ്മെന്റ്
വിൽപ്പന, വാങ്ങൽ, റിട്ടേൺ, തിരുത്തൽ എന്നിവ സ്റ്റോക്ക് രേഖയിൽ എത്തും. കുറഞ്ഞ സ്റ്റോക്ക്, കാലാവധി, ഏറെക്കാലമായി വിൽക്കാത്ത സാധനങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അടുത്ത വാങ്ങൽ തീരുമാനിക്കാം.
കൂടുതൽ അറിയാംGST-യും റിപ്പോർട്ടുകളും
GST ഇൻവോയ്സ്, നികുതി വിശദാംശങ്ങൾ, ഉപഭോക്തൃ വിവരങ്ങൾ, വിൽപ്പന കണക്കുകൾ എന്നിവ ഒരുമിച്ച് സൂക്ഷിക്കാം. അക്കൗണ്ടന്റിന് വേണ്ട സംഗ്രഹങ്ങളും എക്സ്പോർട്ട് ഫയലുകളും തയ്യാറാക്കാം.
കൂടുതൽ അറിയാംഉപഭോക്താക്കളും കടവും
വാങ്ങിയ ചരിത്രം, ബാക്കി തുക, അടച്ച പണം, ലോയൽറ്റി പോയിന്റുകൾ എന്നിവ ഒരേ ഉപഭോക്തൃ രേഖയിൽ കാണാം. പുതിയ കടബിൽ നൽകുന്നതിനുമുമ്പ് നിലവിലെ ബാക്കി മനസ്സിലാക്കാം.
കൂടുതൽ അറിയാം
CARTIX
നിങ്ങളുടെ കടയിൽ Cartix എങ്ങനെ സഹായിക്കും?
ബില്ലിങ്, സ്റ്റോക്ക്, ഉപഭോക്തൃ വളർച്ചാ ടൂളുകൾ എന്നിവ സൗജന്യ റിമോട്ട് ഡെമോയിൽ കാണാം.
ഡെമോയും സപ്പോർട്ടും ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.